ഇന്നു ഞാൻ എൻ പ്രണയത്തിൻ പോസ്റ്റ്മോർട്ടം നടത്തുന്നു.
ഗന്ധം ചോർന്ന പൂക്കളും,ദ്രവിച്ച നിന്റെ ഓർമ്മകളും ഒരു ഉത്സവകാലത്തിന്റെ നീർചാലുകൾ ആകുന്നു.
നീ വരയ്ക്കാതെ പോയ നിറങൾ ഇന്നെൻ മനസ്സിൽ ശമനതാളമാടുന്നു,
നീ പാടാതെ പോയ വരികൾ ഒരു കുഞ്ഞു താരാട്ടായി തൊട്ടുണരുന്നു.
നിൻ ചുണ്ടമർന്ന ഇതളുകൾ ചായക്കോപ്പുകളിൽ ഒളിക്കാൻ തുടങുന്നു,
നേരം തെറ്റി വന്ന പൊയ്‌വെയിൽ മുഷിഞ്ഞ സ്വപ്നങൾ മദിച്ച കിടക്കയിൽ മുഖം പൊത്തുന്നു.
കണക്കുകൾ തെറ്റിയത് ആർക്ക്?
കനലുകലിൽ പൊർകാലം കണ്ട മനസ്സിനൊ?
പെയ്തു തീരാത്ത മോഹങളൂം
പൊരുളറിയാ വേദനകളും എന്നിൽ നീ ബാക്കിയാക്കവെ,
നിൻ പ്രേമ പിണ്ടവുമേറി ഞാൻ പുനർജന്മങൾ തേടുന്നു.
Saturday, July 4, 2009
Subscribe to:
Post Comments (Atom)

പെയ്തു തീരാത്ത മോഹങളൂം
ReplyDeleteപൊരുളറിയാ വേദനകളും എന്നിൽ നീ ബാക്കിയാക്കവെ,
നിൻ പ്രേമ പിണ്ടവുമേറി ഞാൻ പുനർജന്മങൾ തേടുന്നു.
ee varikal kuduthal ishtapettu!
നന്നായിട്ടുണ്ട്...
ReplyDeletehridhyam niranjha nandhi..
ReplyDelete