Saturday, April 10, 2010

--For You--


--Don’t frown, don't look back,
The flowers have turned against the thorns
and your youth to time.

Can you hear the echoes of your heart?
Its blank mood, tenderness which may break apart?
Rest your legs in the green,
take of its burden, love & lust.

Live, lie ,die in the couch of forgetfulness,
Your abstract silence, colours the blissfulness.

Tune into your roots and redefine your grace,
We,
The puppets in the hands of drunken god.--

Saturday, July 4, 2009

ശാന്തിയാത്ര

ഇന്നു ഞാൻ എൻ പ്രണയത്തിൻ പോസ്റ്റ്മോർട്ടം നടത്തുന്നു.
ഗന്ധം ചോർന്ന പൂക്കളും,ദ്രവിച്ച നിന്റെ ഓർമ്മകളും ഒരു ഉത്സവകാലത്തിന്റെ നീർചാലുകൾ ആകുന്നു.

നീ വരയ്ക്കാതെ പോയ നിറങൾ ഇന്നെൻ മനസ്സിൽ ശമനതാളമാടുന്നു,
നീ പാടാതെ പോയ വരികൾ ഒരു കുഞ്ഞു താരാട്ടായി തൊട്ടുണരുന്നു.

നിൻ ചുണ്ടമർന്ന ഇതളുകൾ ചായക്കോപ്പുകളിൽ ഒളിക്കാൻ തുടങുന്നു,
നേരം തെറ്റി വന്ന പൊയ്‌വെയിൽ മുഷിഞ്ഞ സ്വപ്നങൾ മദിച്ച കിടക്കയിൽ മുഖം പൊത്തുന്നു.

കണക്കുകൾ തെറ്റിയത് ആർക്ക്?
കനലുകലിൽ പൊർകാലം കണ്ട മനസ്സിനൊ?

പെയ്തു തീരാത്ത മോഹങളൂം
പൊരുളറിയാ വേദനകളും എന്നിൽ നീ ബാക്കിയാക്കവെ,
നിൻ പ്രേമ പിണ്ടവുമേറി ഞാൻ പുനർജന്മങൾ തേടുന്നു.

Sunday, January 11, 2009

ഞാന്‍ മീര ....

ഹേ കാർവർണ്ണാ..
നീ എൻ വിളി കേൾക്കുന്നില്ലെ?

ഞാൻ മീരാ
ആത്മാവിനാൽ നിന്നെ പൂജിച്ചവൾ
ജീവനാൽ നൈവേദ്യം
അർപ്പിച്ചവൾ

നിന്നെ തേടി കാലങൾ കടന്നു
ഞാൻ ഇവിടെ എത്തി നിൽക്കുന്നു.
അറിയുക, നീയല്ലാതെ എന്റെതായി ഈ ഭൂമിയിൽ ഒന്നും തന്നെയില്ല.

എന്റെ പ്രാണനിൽ നിന്നെ ഞാൻ
പ്രതിഷ്ഠിച്ചിരിക്കുന്നു,
നിന്റെ സ്നേഹം എന്റെ മനസ്സും, വർണ്ണം ഉടലും പുതച്ചിരിക്കുന്നു.

എൻ ആത്മാവ് നിൻ പ്രേമ ഭാരത്താൽ വിങുന്നു.
കണ്ണുകൾ കാളിന്ദിയായ് ഒഴുകുന്നു.

നിൻ കരങൾ എന്നെ തഴുകാനായി മെല്ലെ ഒഴുകി എത്തുകയില്ലെ?
തിരസ്കൃതമായ എന്റെ ജന്മം നിന്റെ സ്പ്ർശത്താൽ
സാർത്വകമായി കൊള്ളട്ടെ.

മരണം

എനിക്കും നിനക്കും ഉളള ദൂരം,
എന്റെ വാക്കുകൾക്കും നിന്റെ ചിന്തകൾക്കും ഉള്ള അന്തരം,
ഇതാണു എനിക്കു മരണം.

ഞാൻ ഭയക്കുന്നു
നിന്റെ മൌനത്തെ
അത് എന്റെ മേൽ കനതത മഞ്ഞായി ഉറഞ്ഞു കൊണ്ടിരിക്കുന്നു.
എന്റെ ചിന്തകളുടെ വർണ്ണം അവ ഊറ്റി കുടിക്കുന്നു,
പ്രണയം കാർന്നു തിന്നുന്നു.
ശ്വാസം നിലയ്ക്ക്ന്നു.

ഇനി തിരികെ വിളിയ്ക്കാതിരിക്കുക
ജീവിക്കട്ടെ ഞാൻ ഈ മരണത്തിലൂടെ